തിരുവനന്തപുരം: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ച കൊല്ലം കരീപ്ര ചൂരപൊയ്ക നന്ദനത്തില്‍ രാജേന്ദ്രന്‍ പിള്ളയുടെ (57) അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും. കരളും വൃക്കകളും കണ്ണുകളുമാണ് 5 രോഗികള്‍ക്ക് പുതുജീവനേകുന്നത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നാണ് രാജേന്ദ്രന്‍ പിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചു മരണത്തിനു കീഴടങ്ങുകയായിരുന്നു. അവയവദാനം ഏകോപിപ്പിക്കുന്ന ഏജന്‍സിയായ മൃതസഞ്ജീവനിയിലെ ഉദ്യോഗസ്ഥര്‍ ബന്ധുക്കളെ സമീപിക്കുകയും കുടുംബനാഥന്റെ വിയോഗ വ്യഥയ്ക്കിടയിലും അവര്‍ സമ്മതം മൂളുകയുമായിരുന്നു.
രാജേന്ദ്രന്‍ പിള്ളയുടെ കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗിക്കും വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും കിംസ് ആശുപത്രിയിലെയും രോഗികള്‍ക്കും കണ്ണുകള്‍ തിരുവനന്തപുരം. ഗവ. കണ്ണാശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. രാജേന്ദ്രന്‍ പിള്ളയുടെ ഭാര്യ വിമലാദേവിയും മക്കളായ അമല്‍ രാജും അമൃതയും സ്വീകരിച്ച അനുകൂല നിലപാട് വരുംകാലങ്ങളില്‍ അവയവദാനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുമെന്ന് ട്രാന്‍സ്പ്ലാന്റ് കോഓര്‍ഡിനേറ്റര്‍ പി.വി. അനീഷ്, എസ്.എല്‍. വിനോദ്കുമാര്‍, പ്രോജക്ട് മാനേജര്‍ ശരണ്യ എന്നിവര്‍ പറഞ്ഞു.
Post Your Comments