Latest NewsKerala

പോസ്റ്റർ വിവാദം ; പരാതിയുണ്ടെങ്കിൽ പറയേണ്ടത് പാർട്ടി ഫോറത്തിലെന്ന് കാനം

തിരുവനന്തപുരം : പോസ്റ്റർ വിവാദത്തിൽ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംഭവം പാർട്ടി ഗൗരവത്തോടെ കാണുന്നുവെന്ന് പരാതിയുണ്ടെങ്കിൽ പറയേണ്ടത് പാർട്ടി ഫോറത്തിലാണെന്നും. പാർട്ടി സെക്രട്ടറിക്കെതിരെയായാലും വിമർശനം ഉന്നയിക്കാമെന്നും കാനം പറഞ്ഞു.

സംഭവത്തിൽ മുഖ്യമന്ത്രിയോട് താന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകും.എല്‍ദോ എം.എല്‍.എയ്‌ക്കെതിരായ മര്‍ദ്ദനത്തില്‍ ഉചിതമായ നടപടി ഉണ്ടായിട്ടുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

സിപിഐ മാർച്ചിനിടെ പോലീസ് അതിക്രമത്തിൽ എംഎൽഎ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടും പോലീസ് നടപടി ന്യായീകരിക്കും വിധം വന്ന പ്രസ്ഥാവനയെ തുടര്‍ന്നാണ് കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് എഴുതിയ പോസ്റ്റര്‍ ആലപ്പുഴ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ ഒട്ടിച്ചവര്‍ പാര്‍ട്ടിക്കാരല്ലെന്ന് കാനം പ്രതികരിക്കുകയും ചെയ്തിരുന്നു.എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഒട്ടിച്ചത് സ്വന്തം പാർട്ടിക്കാരാണെന്ന് വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button