Latest NewsKerala

അപ്രതീക്ഷിതമായി അച്ഛനേയും അമ്മയേയും നഷ്ടമായി; ജീവിത വെല്ലുവിളികളില്‍ പകച്ച് രേഷ്മയും റിജുവും

അപ്രതീക്ഷിതമായി അച്ഛനേയും അമ്മയേയും നഷ്ടമായ രേഷ്മയും റിജുവും ജീവിത വെല്ലുവിളികളില്‍ പകച്ചു നില്‍ക്കുകയാണ്. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ അച്ഛന്‍ തുമ്പോട് രാജീവത്തില്‍ എസ്.രാജേന്ദ്രന്‍(58) മരിച്ചത്. അച്ഛന്റെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കരകയറി വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മാതാവ് ആര്‍.മായയെയും(53) വിധി തട്ടിയെടുത്തു. ഗള്‍ഫിലായിരുന്നപ്പോള്‍ ജോലിക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് നാട്ടിലെത്തി ചികിത്സ നടത്തി വരവേ 2017 ഡിസംബര്‍ 11നാണ് രാജേന്ദ്രന്‍ മരിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് പിടികൂടിയ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മായയും കഴിഞ്ഞ ദിവസം മരിച്ചു.

maya rajendran

അച്ഛനും അമ്മയും പോയതോടെ വീട്ടില്‍ മക്കള്‍ മാത്രമേയുള്ളു. ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന ചോദ്യത്തിന് ഇരുവര്‍ക്കും മറുപടിയില്ല. മകള്‍ രേഷ്മ(20) തിരുവനന്തപുരത്ത് ബിബിഎ ഏവിയേഷന് പഠിക്കുന്നു. മകന്‍ റിജു(14) ഇനി പത്താം ക്ലാസിലാണ്. രാജേന്ദ്രന്റെ മരണശേഷം ഏറെ കഷ്ടപ്പെട്ടാണ് മായ മക്കളെ വളര്‍ത്തിയത്. കുടുംബ ഓഹരിയായ കിട്ടിയ അഞ്ച് സെന്റില്‍ പതിനൊന്ന് വര്‍ഷം മുന്‍പ് വീട് വച്ചെങ്കിലും ഇനിയും നിര്‍മാണം പൂര്‍ത്തിയാക്കാവാന്‍ കഴിഞ്ഞിട്ടില്ല. അഞ്ച് സെന്റും വീടും മാത്രമാണ് കുടുംബത്തിന് ആകെയുള്ള സമ്പാദ്യം. സുമനസുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
ഫോണ്‍: 85474 44811, 94469 79879.

shortlink

Related Articles

Post Your Comments

Related Articles


Back to top button