KeralaLatest NewsNews

നാവിക ഉദ്യോഗസ്ഥന്റെ അവയവങ്ങള്‍ ദാനം ചെയ്തു

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഹരിയാന സ്വദേശി അതുല്‍ കുമാര്‍ പവാറിന്റെ (24) അവയവങ്ങള്‍ ദാനം ചെയ്തു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് അതുലിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രാവിലെ 7 മണിയോടെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ അവയവങ്ങള്‍ ശേഖരിക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡോ.ജയകുമാര്‍, ഡോ.സഞ്ജീവ് തമ്പി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. അവയവങ്ങള്‍ കൊണ്ടു പോകുന്നതിന് ഗ്രീന്‍ കോറിഡോര്‍ സംവിധാനവും അധികൃതര്‍ ഒരുക്കിയിരുന്നു.

ആസ്റ്റര്‍ മെഡ്സിറ്റിയില്‍ നിന്നും പ്രത്യേക ആംബുലന്‍സില്‍ നാവികസേന വിമാനത്താവളത്തില്‍ എത്തിച്ച വൃക്ക എയര്‍ ആംബുലന്‍സിലാണ് ബാംഗ്ലൂരിലേക്ക് കൊണ്ട പോയത്. ചാലക്കുടിക്ക് സമീപം നടന്ന കാറപകടത്തെ തുടര്‍ന്ന് ഈ മാസം 25നാണ് അതുലിനെ ആസ്റ്റര്‍ മെഡ്സിറ്റിയില്‍ എത്തിച്ചത്. അതുലിന്റെ ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജ്, ഒരു വൃക്ക ബാംഗ്ലൂര്‍ കമാന്‍ഡന്റ് ഹോസ്പിറ്റല്‍, കരളും ഒരു വൃക്കയും ആസ്റ്റര്‍ മെഡ്സിറ്റിയിലെ രോഗിക്കും പുതുജീവനേകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button