ThiruvananthapuramKeralaNattuvarthaLatest NewsNews

സ്​കൂളില്‍ വച്ച്‌ സഹപാഠി നല്‍കിയ ശീതളപാനിയം കുടിച്ചു : ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അവയവങ്ങള്‍ക്ക് പൊള്ളലേറ്റു

കളിയിക്കാവിള മെതുകുമ്മലിന് സമീപമാണ്​ സംഭവം

തിരുവനന്തപുരം: സ്​കൂളില്‍ വച്ച്‌ സഹപാഠി നല്‍കിയ ശീതളപാനിയം കുടിച്ച്‌​ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റതായി പരാതി. അവധിയാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയിരുന്നു. അതിനിടെ ശീതളപാനീയം വേണ്ട എന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ച്‌ കുടിപ്പിച്ചതാണെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു.

കളിയിക്കാവിള മെതുകുമ്മലിന് സമീപമാണ്​ സംഭവം. ഇക്കഴിഞ്ഞ സെപ്തംബര്‍ 24ന് ഓണ പരീക്ഷ കഴിഞ്ഞതിന് പിന്നാലെയാണ് സംഭവമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Read Also : ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി തന്നെ, ഹിമാചലും ബി.ജെ.പി അടക്കി വാഴും – എ.ബി.പി – സീ വോട്ടര്‍ സര്‍വേ

മകന്റെ ആന്തരികാവയങ്ങള്‍ക്ക് പൊള്ളലേറ്റതായി രക്ഷിതാക്കള്‍ കളിയിക്കാവിള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യം പനിയാണ് ഉണ്ടായത്. പനി മാറാത്തതിനെ തുടര്‍ന്ന്, നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ പരിശോധനയിലാണ് വായ മുതല്‍ വയറ് വരെ ആന്തരികാവയവങ്ങള്‍ക്ക്​ പൊള്ളലേറ്റത്​ കണ്ടത്. തുടര്‍ന്ന്,​ പൊലീസിലും സ്കൂളിലും പരാതിപ്പെടുകയായിരുന്നു.

സ്കൂളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഏത് വിദ്യാര്‍ത്ഥിയാണ് ശീതളപാനിയം നല്‍കിയതെന്ന്​ കണ്ടെത്തും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അന്വേഷണം നടത്തി സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് അറിയുമെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button