തൃശൂര്‍ : തൃശ്ശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നുള്ളിക്കുന്നതിനെ തുടര്‍ന്നുണ്ടായ വിലക്കും പ്രതിഷേധങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ഹൈക്കോടതിയുടെ തീരുമാനത്തിനും സര്‍ക്കാര്‍ തേടിയ അഡ്വക്കേറ്റ ജനറലിന്റെ നിയമോപദേശത്തിനും ശേഷവുമാണ് ആരോഗ്യക്ഷമത പരിശോധിച്ച് ആനയെ പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ മാത്രം ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്. എന്നാല്‍ പൂരവിളംബരം കഴിഞ്ഞതിനു പിന്നാലെ ആന വിവാദത്തില്‍ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.
ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് മാത്രമാണ് തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത്. നെയ്തലക്കാവില്‍ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്ന പതിവിന് വ്യത്യസ്തമായി ലോറിയിലാണ് ആനയെ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് എത്തിക്കുക. ദേവീദാസനാണ് ഇത്തവണ നെയ്തലക്കാവില്‍ നിന്ന് തിടമ്പേറ്റി വടക്കുംനാഥനിലേക്കെത്തുന്നത്. പിന്നീട് തിടമ്പ് രാമചന്ദ്രന് കൈമാറും.ഇതിനെ പഹിഹസിച്ചു കൊണ്ടാണ് ശാരദക്കുട്ടിയുടെ കുറിപ്പ്.
നാളെ മുതല്‍ ഇരുനൂറു വര്‍ഷം പഴക്കമുള്ള ഒരാചാരം തുടങ്ങും.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനില്‍ നിന്ന് തെച്ചിക്കോട്ടുകാവ് ദേവീദാസനിലേക്ക് ദേവിയുടെ തിടമ്പ് കൈമാറുകയും ശേഷം രാമചന്ദ്രനാനയെ ലോറിക്കു കൈ മാറുകയും ചെയ്യും.
Post Your Comments