
പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തില്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
Read Also: ലൈംഗിക ബന്ധം നിർത്തിയാൽ ഉണ്ടാവുന്നത് ഗുരുതര ഹോർമോൺ തകരാറുകളും ആരോഗ്യപ്രശ്നങ്ങളും
‘തൃശൂര്‍ പൂരം അലങ്കോലമാക്കിയ് ആര്‍എസ്എസ് ആണ്. പൂരം പൂര്‍ണമായും കലങ്ങിയിട്ടില്ല. എന്നാല്‍, പൂരം ഉപതെരഞ്ഞെടുപ്പില്‍ ഒരു പ്രശ്‌നമായി ഉയര്‍ത്തുകയാണ് യുഡിഎഫും ബിജെപിയും.
വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ശ്രമം. ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് വിഡി സതീശന്‍. തൃശൂര്‍ പൂരം വിവാദത്തില്‍ സുരേഷ് ഗോപി ലൈസന്‍സില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. എന്തും പറയാമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഇപ്പോഴും സിനിമ സ്‌റ്റൈലിലാണ് സുരേഷ് ഗോപി. സുരേഷ് ഗോപി പറയുന്നത് കാര്യമാക്കേണ്ടെതില്ല’, എംവി ഗോവിന്ദന്‍ പറഞ്ഞു.
Post Your Comments