KeralaIndia

ആ​ന എ​ഴു​ന്ന​ള്ളി​പ്പ്: ഹൈക്കോടതിക്കെതിരെ പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ങ്ങ​ൾ സു​പ്രീം​കോ​ട​തിയില്‍

തൃശൂർ: ആ​ന എ​ഴു​ന്ന​ള്ളി​പ്പ് സംബന്ധിച്ച് നി​യ​ന്ത്ര​ണം കൊണ്ടുവന്ന ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ സു​പ്രീം​കോ​ട​തിയില്‍. പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ തൃശൂര്‍ പൂരം നടത്താന്‍ കഴിയില്ലെന്നാണ് ദേവസ്വങ്ങള്‍ അറിയിച്ചത്. ഇക്കാര്യം വ്യ​ക്ത​മാ​ക്കി​യാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

ഉ​ത്സ​വ​ങ്ങ​ളി​ലും മറ്റ് ആഘോഷങ്ങളിലും ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​ലാ​ണ് ഹൈ​ക്കോ​ട​തി​ പ്രത്യേക മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങള്‍ നല്‍കി ഉത്തരവ് ഇറക്കിയത്. ആനയെഴുന്നള്ളിപ്പ് ഒരു മതപരമായ ആചാരമല്ല എന്ന നിലപാടില്‍ ഊന്നിയാണ് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കിയത്. സം​ഘാ​ട​ക​ര്‍ ആ​ന​യു​ടെ ആ​രോ​ഗ്യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള എ​ല്ലാ രേ​ഖ​ക​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന മാ​ര്‍​ഗ​നി​ര്‍​ദേ​ശം. ഉത്തരവിനെതിരെ തുടക്കം മുതൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ഇ​തി​നെ​തി​രെ മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​നയും ത​ട​സ ഹ​ർ​ജി ന​ല്‍​കിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button