KeralaLatest NewsNews

തൃശൂര്‍ പൂരത്തിന് വീഴ്ചയുണ്ടാകില്ല: ഉറപ്പു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് മുന്‍പ് സുരക്ഷ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരം നടത്തിപ്പില്‍ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാന്‍ പാടില്ല. ആചാരപരമായ കാര്യങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തില്‍ പൂരം നടക്കണം. സുരക്ഷയില്‍ വിട്ടുവീഴ്ച വരാത്ത വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഈ വര്‍ഷം മെയ് ആറിനാണ് തൃശൂര്‍ പൂരം. ഇതിന് മുന്നോടിയായി ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം മുന്നോട്ടുവെച്ചത്.

Read Also: കര്‍ഷകനെ കൊന്ന കാട്ടുപന്നിയെ നാട്ടുകാര്‍ കൊന്നു : കര്‍ഷകന്റെ കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്നും മന്ത്രി 

കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന്റെ സംഘാടനത്തില്‍ പാളിച്ചകള്‍ സംഭവിച്ചതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തവണ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് ഈ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button