Latest NewsInternational

ഡോളറില്‍ അച്ചടി പിശക്: സംഭവം പുറത്തു വന്നത് റേഡിയോയിലൂടെ

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 18 മു​ത​ല്‍ പ്ര​ചാ​ര​ത്തി​ലു​ള്ള 50ന്‍റെ ഡോ​ള​ര്‍ നോ​ട്ടി​ലാ​ണ് അ​ച്ച​ടി​പ്പി​ശ​ക് ക​ണ്ടെ​ത്തി​യത്

കാ​ന്‍​ബ​റ: ഓ​സ്ട്രേ​ലി​യ​ന്‍ ഡോ​ള​ര്‍ നോ​ട്ടി​ല്‍ അ​ച്ച​ടി​പ്പി​ശ​ക് കണ്ടെത്തി. ഒരു ശ്രോദ്ധാവ് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് . ട്രി​പ്പി​ള്‍ എം ​എ​ന്ന റേ​ഡി​യോ ചാ​ന​ലാ​ണ് ഇക്കാര്യം പുറത്തു വിട്ടത്.ട്വിറ്ററിലൂടെയാണ് ഈ വിവരം ചാനല്‍ പുറത്തുവിട്ടത്.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 18 മു​ത​ല്‍ പ്ര​ചാ​ര​ത്തി​ലു​ള്ള 50ന്‍റെ ഡോ​ള​ര്‍ നോ​ട്ടി​ലാ​ണ് അ​ച്ച​ടി​പ്പി​ശ​ക് ക​ണ്ടെ​ത്തി​യത്. ഡോളറിനൊപ്പം ആലേഖനം ചെയ്തിട്ടുള്ള ഓ​സ്ട്രേ​ലി​യ​ന്‍ സാ​മൂ​ഹി​ക പ​രി​ഷ്ക​ര്‍​ത്താ​വാ​യി​രു​ന്ന എ​ഡി​ത് കോ​വ​ന്‍റെ പ്രസംഗത്തിലാണ് അച്ചടി പിശക് പറ്റിയത്.

റേഡിയോയിലെ പ്രഭാത പരിപാടിയിലേയ്ക്ക് വിളിച്ചാണ് ഡോളറിലെ അച്ചടി പിശകിനെ കുറിച്ച് ശ്രോദ്ധാവ് അറിയിച്ചത്‌.  വാസ്തവം ബോധ്യപ്പെട്ടതോടെ റേഡിയോ അധികൃതര്‍ തന്നെ ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവയ്ക്കുകയായിരുന്നു. പിന്നീട് ഓ​സ്ട്രേ​ലി​യ​ന്‍ റി​സ​ര്‍​വ് ബാ​ങ്കും വീ​ഴ്ച സ​മ്മ​തി​ച്ചു.

1955 മു​ത​ലേ ഓസ്ട്രേലിയയിലെ 50ന്‍റെ ഡോളറില്‍ എ​ഡി​ത് കോ​വ​ന്‍റെ ചി​ത്രം അ​ലേ​ഖ​നം ചെ​യ്തു​വ​രു​ന്നു​ണ്ട്. ചി​ത്ര​ത്തി​നൊ​പ്പം ഇ​വ​രു​ടെ പ്ര​സം​ഗ​ത്തി​ന്‍റെ ഭാ​ഗ​വും ഡോ​ള​റി​ല്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​പ്ര​സം​ഗ​ത്തി​ലു​ള്ള ‘റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി’ എ​ന്ന വാ​ക്കി​ലാ​ണ് പി​ശ​ക് സം​ഭ​വി​ച്ച​ത്. ഈ ​വാ​ക്കി​ല്‍ ‘എ​ല്ലി’​ നും ‘ടി”​ക്കു​മി​ട​യി​ല്‍ ‘ഐ’ ​എ​ന്ന അ​ക്ഷ​രം അച്ചടിക്കാന്‍ വിട്ടു പോകുകയായിരുന്നു.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ നി​ല​വി​ല്‍ പ്ര​ചാ​ര​ത്തി​ലു​ള്ള നോ​ട്ടു​ക​ളി​ല്‍ 46 ശ​ത​മാ​ന​വും 50 ഡോ​ള​ര്‍ നോ​ട്ടു​ക​ളാ​ണ്. നോ​ട്ടി​ലെ അ​ക്ഷ​ര​ത്തെ​റ്റ് ശ്ര​ദ്ധ​യി​ല്‍ വ​ന്നി​ട്ടുണ്ടെന്ന് റിസര്‍ ബാങ്ക് വക്താവ് അറിയിച്ചു. എന്നാല്‍ അടുത്ത പ്രിന്‍റിംഗില്‍ പിശക് തിരുത്തുമെന്ന് പറഞ്ഞെങ്കിലും തെ​റ്റു​വ​ന്ന നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ ഓ​സ്ട്രേ​ലി​യ​ന്‍ ആ​ര്‍​ബി​ഐ ഇ​തു​വ​രെ വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button