ക്രിപ്റ്റോ വിപണിയിൽ ഇടിവ് തുടരുന്നു. തുടർച്ചയായ പന്ത്രണ്ടാം ദിവസവും ബിറ്റ്കോയിൻ മൂല്യം താഴ്ന്നു. 18,989 ഡോളറിലാണ് ബിറ്റ്കോയിൻ വ്യാപാരം നടത്തുന്നത്. ഏറ്റവും വലിയ ക്രിപ്റ്റോ ആസ്തിയാണ് ബിറ്റ്കോയിൻ.
ക്രിപ്റ്റോ രംഗത്തെ രണ്ടാമത്തെ വലിയ ആസ്തിയായ ഏഥേറിയത്തിന്റെ മൂല്യവും ഇടിഞ്ഞു. 9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, 987.89 ഡോളറിലാണ് ഏഥേറിയം വ്യാപാരം നടത്തുന്നത്. സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ യുഎസ് ഫെഡറൽ റിസർവ് 75 ശതമാനം പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. പണപ്പെരുപ്പം വർദ്ധിക്കുന്നത് നിക്ഷേപകരിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇത് നിക്ഷേപകരെ ക്രിപ്റ്റോയിൽ നിന്നും പിന്തിരിപ്പിക്കാൻ കാരണമായി.
Also Read: നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്
Post Your Comments