കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 4500 വിദേശികളെ നാടുകടത്തി . നാടുകടത്തിയവരില്‍ നിരവധി മലയാളികളും ഉള്‍പ്പെടുന്നു. കഴിഞ്ഞ നാല് മാസത്തിനിടെയാണ് വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരെ നാടുകടത്തിയത്. ഏഷ്യന്‍ അറബ് വംശജരാണു നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും. താമസ കുടിയേറ്റ നിയമ ലംഘനം, ഗുരുതരമായ മറ്റുകുറ്റകൃത്യങ്ങള്‍ മുതലായവയുടെ പേരിലാണ് ഇവരെ നാടുകടത്തിയതെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍; വ്യക്തമാക്കി.
നാടുകടത്തല്‍ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നേരത്തേതില്‍ നിന്നും വ്യത്യസ്തമായി ധ്രുതഗതിയിലാണു നടക്കുന്നതെന്നും മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അനധികൃതമായി ഒരാളെയും നാടു കടത്തരുത്തെന്ന നിലപാടാണ് മന്ത്രാലയത്തിന്റെതെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍ രാജ്യത്ത് കുടുംബ പാര്‍പ്പിട മേഖലകളില്‍ താമസിക്കുന്ന കുടുംബമില്ലാതെ ഒറ്റക്ക് കഴിയുന്നവരെയും അവിവാഹിതരെയും ഒഴിപ്പിക്കാനാണ് പാര്‍ലമെന്റില്‍ അംഗങ്ങളുടെ ശക്തമായ നിലപാട്.
Post Your Comments