വത്തിക്കാൻ : കത്തോലിക്ക സഭയിലെ പീഡന പരാതികളുമായി ബന്ധപെട്ടു ശക്തമായ മാർഗ നിർദേശവുമായി ഫ്രാൻസി മാർപാപ്പ. പരാതികൾ സ്വീകരിക്കാൻ എല്ലാ രൂപതയിലും പ്രത്യേക സംവിധാനം ഒരുക്കണമെന്നും വിശ്വാസികൾക്ക് നിർഭയം പരാതി നൽകാൻ സാധിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
പീഡന പരാതി ലഭിച്ചാൽ വൈദികരും, കന്യാസ്ത്രീകളും ഉടൻ റിപ്പോർട്ട് ചെയ്യണം. പരാതി മൂടിവെക്കാൻ ശ്രമം ഉണ്ടായാലും റിപ്പോർട്ട് ചെയ്യണം.പീഡന വിവരം തുറന്നു പറയാൻ ഇരകൾക്ക് സഹായമൊരുക്കണം. അതോടൊപ്പം തന്നെ പീഡന പരാതി ആർച്ച് ബിഷപ്പ് വത്തിക്കാനെ അറിയിച്ചിരിക്കണം. ഇരകൾക്കെതിരെ പ്രതികാര നടപടികൾ പാടില്ല. രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും അന്വേഷണം 90 ദിവസത്തിനകം പൂർത്തിയാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
Post Your Comments