തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് എംബിബിഎസ് കോഴ്‌സുകള്‍ തുടരാനുള്ള അനുമതി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തടഞ്ഞു. നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയില്‍, വേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയ മെഡിക്കല്‍ കോളേജുകള്‍ക്ക് എതിരെയാണ് നടപടി. നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍, തീരുമാനം കേരള ആരോഗ്യ സര്‍വകലാശാലയെ അറിയിച്ചു. തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, തിരുവനന്തപുരം കാരക്കോണം സോമര്‍വെല്‍ മെമ്മോറിയല്‍ സി.എസ്.ഐ മെഡിക്കല്‍ കോളേജ്, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ കോഴ്‌സ് തുടരാനാവില്ല.
Read Also: ഒഡീഷയിലെ ട്രെയിൻ അപകടം: സിബിഐ അന്വേഷണം നടത്തുമെന്ന് റെയിൽവേ മന്ത്രി
ഈ അധ്യയന വര്‍ഷത്തില്‍ സീറ്റുകള്‍ പൂര്‍ണമായി നഷ്ടമാകാനാണ് സാധ്യത. ഇതോടെ സംസ്ഥാനത്ത് ഇത്തവണ 450 എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടമാകും. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിന്റെ 100 സീറ്റുകളും, കാരക്കോണം സിഎസ്‌ഐ മെഡിക്കല്‍ കോളേജ്, ശ്രീഗോകുലം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ 150 വീതം സീറ്റുകളുമാണ് നഷ്ടമാവുക. തിരുവനന്തപുരം എസ്.യു.ടി മെഡിക്കല്‍ സയന്‍സ് അക്കാദമിയുടെ 100 സീറ്റുകള്‍ അന്‍പതാക്കി കുറച്ചു. അധ്യാപകരുടെയും റെസിഡന്റ് ഡോക്ടര്‍മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ്, നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാത്തത് ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.
Post Your Comments