KeralaLatest NewsIndia

പീഡിപ്പിച്ചെന്നു പറയുന്നത് പകൽ 3മണിക്ക്, കംപാർട്ട്മെൻ്റിൽ വേറേയും യാത്രക്കാർ: പീഡന പരാതിയിൽ യാത്രക്കാരുടെ മൊഴി എടുക്കും

യുവതിയെ ട്രെയിനിൽവച്ച് മദ്യം നൽകി സൈനികൻ പീഡിപ്പിച്ചെന്ന പരാതിയിൽ കൂടുതൽ അന്വേഷണത്തിന് റെയിൽവേ പൊലീസ്. മണിപ്പാൽ സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥിനിയെ സെെനികനായ മലയാളി യുവാവ് പീഡിപ്പിച്ചെന്ന പരാതിയിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് റെയിൽവേ പൊലീസ്. ഇതിൻ്റെ ഭാഗമായി പീഡനത്തിന് ഇരയായെന്ന് പറയുന്ന യുവതിയുടെ മൊഴി റെയിൽവേ പൊലീസ് അടുത്ത ദിവസം രേഖപ്പെടുത്തുമെന്ന് ആർപിഎഫ് എറണാകുളം ഡിവെെഎസ്︋പി മനോജ് കബീർ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

സൈനികനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജധാനി എക്‌സ്‌പ്രസിൽ വ്യാഴാഴ്ചയാണ് വിദ്യാർത്ഥിനി പീഡനത്തിന് ഇരയായത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം പീഡനം നടന്നുവെന്നു പറയുന്നത് വെെകുന്നേരം മൂന്ന് മണിക്കാണ്. ആ സമയത്ത് കംപാർട്ട്മെൻ്റിൽ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ അവരും പീഡനം കണ്ടു കാണണമെന്നാണ് പൊലീസ് കരുതുന്നത്.

അന്ന് ആ കംപാർട്ട്മെൻ്റിൽ എന്താണ് സംഭവിച്ചതെന്ന് യാത്രക്കാർക്ക് അറിയാമായിരിക്കുമെന്നും അതിനായി ഉടൻതന്നെ യത്രക്കാർ ആരൊക്കെയാണെന്ന് കണ്ടെത്തി നോട്ടീസ് അയച്ച് അറിയിച്ച് മൊഴി രേഖപ്പെടുത്തുമെന്നും മനോജ് കബീർ പറഞ്ഞു. രാജധാനി എക്സ്പ്രസിൽ എറണാളുത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വച്ചാണ് ഈ സംഭവം നടന്നതെന്നാണ് വിവരം. പ്രതി ജമ്മുകാശ്മീരിൽ സൈനികനാണ്. ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.

ഇയാൾ പത്തനംതിട്ട കടപ്ര സ്വദേശിയാണ്. കർണ്ണാടകയിലെ മണിപ്പാൽ സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായ യുവതി. ഇവർ ഉടുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. വ്യാഴാഴ്ച വെെകുന്നേരത്തോടെ പ്രതി ട്രെയിനിലെ അപ്പർ ബർത്തിൽ കയറി ഇവരുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും മദ്യപിച്ചു. തനിക്ക് നിർബന്ധിച്ച് പ്രതീഷ് മദ്യം നൽകിയെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.

മദ്യം കഴിച്ച് അബോധാവസ്ഥയിലായ യുവതിയെ ഇയാൾ ലെെംഗികമായി പീഡിപ്പിച്ചു എന്നും ട്രെയിൻ തിരുവനന്തപുരത്ത് എത്തിയതിനു ശേഷമാണ് യുവതിക്ക് ബോധം വീണതെന്നുമാണ് പരാതിയിൽ പറയുന്നത്. തുടർന്ന് യുവതി വീട്ടിലേക്കു പോയി. വീട്ടിലെത്തിയ ശേഷം ഭർത്താവിനോടാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞത്. എന്നാൽ സൈനികൻ ആലപ്പുഴ ഇറങ്ങിയതായാണ് സൂചന. ഇതിനു ശേഷം യുവതി രണ്ടു മണിക്കൂർ കൂടി യാത്ര ചെയ്തു. സംഭവം നടന്നത് എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലായതിനാൽ പരാതി ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു എന്നാണ് വിവരം.

താൻ വിഷാദരോഗിയാണെന്ന് അറിഞ്ഞപ്പോൾ പ്രതീഷ് ആശ്വസിപ്പിച്ചുവെന്നും എല്ലാം മറക്കാമെന്ന് പറഞ്ഞ് തനിക്ക് ട്രയിനിൽ വച്ച് നൽകിയത് ആർമിയിൽ നിന്നും കൊണ്ടുവന്ന മദ്യമാണെന്നും യുവതി ഭർത്താവിനോട് പറഞ്ഞതായാണ് വിവരം. സംഭവം നടന്ന ദിവസം രാത്രി തന്നെ കടപ്രയിലെ വീട്ടിലെത്തിയ പൊലീസ് പ്രതീഷ് കുമാറിനെ അറസ്റ്റു ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിക്ക് മദ്യം നൽകിയതായി പ്രതീഷ് കുമാർ സമ്മതിച്ചിട്ടുണ്ട്. അതേസമയം ലെെംഗിക പീഡനം നടന്നിട്ടില്ലെന്ന വാദത്തിൽ ഇയാൾ ഉറച്ചു നിൽക്കുകയാണ്.

അതേസമയം വിഷയം സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുകയാണ്. പലരും ഈ പീഡന കഥ വ്യാജമാണെന്ന് പറയുന്നുണ്ട്. വിഷാദ രോഗിയായ യുവതിയെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സമ്മതിച്ച ഭർത്താവ് കുറ്റക്കാരൻ ആണെന്നും ചിലർ പറയുന്നു. കൂടാതെ അന്യനായ ഒരാൾ മദ്യം ഓഫർ ചെയ്താൽ അത് കുടിക്കാൻ മാത്രം വിവരമില്ലാത്ത ആളാണോ യുവതി എന്നും ചിലർ ചോദിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button