മുവാറ്റുപുഴ: വൈദ്യുതി ബില്‍ കുടിശികയായതോടെ പോലീസ് ക്വാര്‍ട്ടേഴ്‌സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി . ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകളുടെ ഫ്യൂസാണ് ഊരി മാറ്റിയത്.
Read Also: കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറും: എം വി ഗോവിന്ദൻ
എന്നാല്‍, ഇതിനു പിന്നാലെ വൈദ്യുതി ലൈനുകളിലെ തകരാര്‍ പരിഹരിക്കാന്‍ പോയ കെഎസ്ഇബിയുടെ വാഹനം ഗതാഗതനിയമ ലംഘനം ചൂണ്ടിക്കാട്ടി പോലീസ് പിടിച്ചെടുത്തു. ശനിയാഴ്ചയാണ് സംഭവം. വാഴക്കുളത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സുകളുടെ വൈദ്യുതി ബില്‍ കുടിശികയായതിനാല്‍ കെഎസ്ഇബി ജീവനക്കാര്‍ പലവട്ടം പോലീസ് സ്റ്റേഷനില്‍ എത്തി ബില്‍ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബില്‍ അടയ്ക്കാതിരുന്നതോടെ കെഎസ്ഇബി ജീവനക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളുടെ ഫ്യൂസ് ഊരി.
ഇതിനു പിന്നാലെയാണു മടക്കത്താനം കൊച്ചങ്ങാടിയില്‍ വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാനായി ജീവനക്കാര്‍ പോയ വാഹനം പോലീസ് പിടിച്ചെടുത്തത്. വാഹനത്തിനു മുകളില്‍ ഗോവണി കൊണ്ടുപോയതും ആയുധങ്ങള്‍ ഉണ്ടായിരുന്നതും ചൂണ്ടിക്കാണിച്ചാണു വാഹനം പിടികൂടിയത് . വാഹനത്തില്‍ ഉണ്ടായിരുന്ന ലൈന്‍മാന്‍മാരെ രാത്രി 11വരെ സ്റ്റേഷനില്‍ പിടിച്ചു നിര്‍ത്തി. കെഎസ്ഇബി അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഗതാഗതനിയമ ലംഘനത്തിന് 250 രൂപ പിഴ അടപ്പിച്ച ശേഷമാണ് വാഹനം മോചിപ്പിച്ചത്.
Post Your Comments