Latest NewsKerala

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ സുഹൃത്ത് പിടിയിൽ

കോട്ടയം: ഇതരസംസ്ഥാന തൊഴിലാളി പുഷ്പകുമാർ സൈബിയുടെ കൊലപാതകത്തിൽ സുഹൃത്ത് പിടിയിൽ.  ബംഗാൾ സ്വദേശി അപ്പുറോയി എന്നയാളെ ബംഗളുരു വൈറ്റ് ഫീൽഡിൽ നിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കരുതി കൂട്ടിയുള്ള കൊലപാതകമാണെന്ന് ജില്ലാ പൊലീസ് മേധാവി ഹരി ശങ്കർ അറിയിച്ചു.

ഏപ്രിൽ 16നു കോട്ടയം ഡിസിസി ഓഫീസിന് എതിർവശത്തെ കെട്ടിടത്തിലാണ് പുഷ്പകുമാറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പേഴ്സ്, എ ടി എം കാർഡ്, ഫോൺ എന്നിവ പ്രതി കവർന്നെടുത്തു. ശേഷം എറണാകുളത്ത് നിന്ന് ട്രെയിൻ മാർഗം ബംഗളുരുവിലേക്ക് പോയി. കൊലപാതകത്തിനിടെ കൈക്ക് പരിക്കേറ്റ പ്രതി ബംഗളൂരുവിൽ ചികത്സ തേടിയിരുന്നു. കോടിമതയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button