തെഹ്രി:വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദളിത് യുവാവിനെ സവര്‍ണരുടെ മുമ്പിലിരുന്ന് ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ശ്രീകോട്ട് ഗ്രാമത്തിലാണ് സംഭവം.
ജീതേന്ദ്രയെന്ന 23 വയസ്സുകാരനെയാണ് സവര്‍ണര്‍ തല്ലിക്കൊന്നത്.ഏപ്രില്‍ 26നാണ് യുവാവിനെ സവര്‍ണര്‍ ആക്രമിച്ചത്. ക്രൂര മര്‍ദ്ദനത്തിനിരയായ യുവാവിനെ മാരക പരിക്കുകളോടെ ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഒമ്പതു ദിവസം മരണത്തോട് മല്ലടിച്ച ജീതേന്ദ്ര ഞായറാഴ്ച മരണത്തിന് കീഴടങ്ങി.മരിച്ച ജീതേന്ദ്രയുടെ സഹോദരിയുടെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെ കേസെടുത്തതായി ഡിഎസ്പി ഉത്തംസിങ് ജിംവാള്‍ അറിയിച്ചു.പ്രതികള്‍ക്കെതിരെ എസ്സ്‌സി-എസ്ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Post Your Comments