
ആലപ്പുഴ: ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെട്ടുകാഴ്ചയ്ക്ക് മുകളില്‍ നിന്ന് വീണ് മധ്യവയ്സകന്‍ മരിച്ചു. മുളക്കുഴ മോടി തെക്കേതില്‍ പ്രമോദ് (49) ആണ് മരിച്ചത്. മുളക്കുഴ ഗന്ധര്‍വമുറ്റം ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ച എഴുന്നള്ളിപ്പിനിടെയാണ് സംഭവം. കെട്ടുകാഴ്ചയുടെ മുകളില്‍ കയറുന്നതിനിടെ കാല്‍ വഴുതി റോഡില്‍ തലയടിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രമോദിനെ ഉടന്‍തന്നെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Post Your Comments