ചണ്ഡീഗഡ്: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കടുത്ത പോരാട്ടമായിരുന്നു. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിക്കുമെന്നതിനാല്‍ ഇരു ടീമുകളും വീറോടെ പൊരുതുകയും ചെയ്തു. എന്നാല്‍ മത്സരത്തിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് സഹകളിക്കാരോട് നിയന്ത്രണംവിട്ടു പെരുമാറിയയത് വലിയ വാര്‍ത്തയായിരിക്കുകയാണ്. പഞ്ചാബിന്റെ ബാറ്റിങ്ങിനിടയിലെ ആദ്യ ടൈംഔട്ടിലായിരുന്നു കാര്‍ത്തിക്കിന്റെ ചൂടാകലിന് ആരാധകര്‍ സാക്ഷിയായത്.
മത്സരത്തില്‍ കൊല്‍ക്കത്ത ജയിച്ചെങ്കിലും കാര്‍ത്തിക്കിന്റെ പെരുമാറ്റം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ആദ്യ അഞ്ച് മത്സരങ്ങള്‍ക്കിടെ നാലും ജയിച്ച ടീം പിന്നീട് തുടര്‍ച്ചയായ ആറ് മത്സരങ്ങള്‍ തോറ്റു. ഇത് ടീമിനുള്ളില്‍ വലിയ രീതിയില്‍ അസ്വാരസ്യങ്ങള്‍ക്കും ഇടയാക്കി. ആന്ദ്രെ റസ്സല്‍ കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെ പരസ്യമായി തുറന്നടിച്ചു. എന്നാല്‍, പിന്നീട് നടന്ന രണ്ട് മത്സരങ്ങളും ജയിച്ചതോടെ കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിട്ടുണ്ട്.സാം കറന്‍ നല്‍കിയ അനായാസ ക്യാച്ച് റിങ്കു സിംഗ് നിലത്തിടുകയും പിന്നീട് കറന്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. കൊല്‍ക്കത്ത ബൗളര്‍മാരുടെ മോശം പന്തേറ് കൂടിയായതോടെ പഞ്ചാബ് വലിയ സ്‌കോറിലേക്ക് കുതിച്ചു. ഇതാണ് കൊല്‍ക്കത്ത നായകനെ ചൊടിപ്പിച്ചത്.
മത്സരശേഷം കാര്‍ത്തിക് തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ചിലരുടെ ഫീല്‍ഡിംഗിലും ബൗളിംഗിലും ഞാന്‍ തൃപ്തനല്ലായിരുന്നു. ദേഷ്യപ്പെടേണ്ടയിടത്ത് ദേഷ്യപ്പെട്ടേ മതിയാവു. അതിനാലാണ് കളിക്കാരോട് ദേഷ്യപ്പെട്ട് സംസാരിച്ചത്-കാര്‍ത്തിക് പറഞ്ഞു.മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴു വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 183 റണ്‍സ് ഉയര്‍ത്തിയപ്പോള്‍ 18 ഓവറില്‍ മൂന്നു വിക്കറ്റിന് കെകെആര്‍ ലക്ഷ്യം മറികടന്നു. യുവ താരം ശുഭ്മാന്‍ ഗില്‍ (65*) ഓപ്പണര്‍ ക്രിസ് ലിന്‍ 46, റോബിന്‍ ഉത്തപ്പ 22, ആന്ദ്രെ റസ്സല്‍ 22, ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് 21* എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സുകളും കെകെആറിന്റെ വിജയത്തില്‍ നിര്‍ണായകമായി.
Post Your Comments