Latest NewsIndia

രാമായണവും മഹാഭാരതവും തെളിയിക്കുന്നത് ഹിന്ദുക്കള്‍ക്കും അക്രമകാരികളാകാമെന്നാണെന്ന് യച്ചൂരി

ന്യൂഡല്‍ഹി: രാമായണവും മഹാഭാരതവും തെളിയിക്കുന്നത് ഹിന്ദുക്കള്‍ക്കും അക്രമകാരികളാകാമെന്നാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഒരു മതം മാത്രം ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണെന്നും ഹിന്ദുക്കള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാനാകില്ലെന്നമുള്ള ആര്‍എസ്എസ് പ്രചാരകര്‍ക്ക് മറുപടിയായായിരുന്നു യച്ചൂരിയുടെ പ്രതികരണം. ഭോപ്പാലില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിംസയുടേയും യുദ്ധത്തിന്റെയും ഒരുപാട് സന്ദര്‍ഭങ്ങള്‍ രാമായണത്തിലും മഹാഭാരതത്തിലുമുണ്ടെന്നും ഇതെല്ലാം ആഖ്യാനം ചെയ്ത ശേഷം ആര്‍എസ്എസ് പ്രചാകരകന്മാര്‍ ഹിന്ദുക്കള്‍ക്ക് അക്രമകാരികളാകാന്‍ സാധിക്കില്ലെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും യച്ചൂരി ചോദിച്ചു.

ഗോവധത്തിന്റെ പേരില്‍ ആര്‍എസ്എസ് ഒരു സ്വകാര്യസേനയെ തന്നെ രൂപീകരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ സഖ്യങ്ങള്‍ നരേന്ദ്ര മോദിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രമുഖ കോണ്‍ഗ്രസ് നേതാവും ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയായ ദിഗ്‌വിജയ് സിംഗും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ നടക്കുന്നത് പൊതു തെരഞ്ഞെടുപ്പല്ലെന്നും ഭരണഘടനയെ ഒരു കോട്ടവും കൂടാതെ കാക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button