Latest NewsIndiaNews

അമിത ചെലവുകള്‍ക്ക് പണമുണ്ടാക്കാന്‍ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്: സിപിഐഎം

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പച്ചക്കള്ളമാണ്.

ന്യൂഡൽഹി: രാജ്യത്തെ ഇന്ധന, പാചകവാതക വിലവര്‍ധനയില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്നും പ്രതിഷേധത്തിന്റെ ഭാഗമായി നഗരങ്ങളിലും വില്ലേജ് താലൂക്ക് തലങ്ങളിലും സമരം സംഘടിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.

Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്

‘രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പച്ചക്കള്ളമാണ്. 60 ശതമാനം ജനങ്ങള്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കിയിട്ടുള്ളൂ. കോവിഡ് കാലത്തെ വീഴ്ചകള്‍ കേന്ദ്രം മറച്ചുവെക്കുന്നു. വാക്‌സിനേഷന്റെ വേഗത കൂട്ടാന്‍ കേന്ദ്രം തയ്യാറാകണം’- യെച്ചൂരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button