ന്യൂഡല്‍ഹി: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചൈനീസ് എംബസി സംഘടിപ്പിച്ച പരിപാടിയിലാണ് യെച്ചൂരി പങ്കെടുത്തത്. യെച്ചൂരിയ്ക്ക് പുറമെ ഡി.രാജ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
100-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ 170തിലധികം രാജ്യങ്ങളില്‍ നിന്ന് 600ലധികം രാഷ്ട്രീയ പാര്‍ട്ടികളാണ് ആശംസകള്‍ അറിയിച്ചതെന്ന് ചൈനീസ് അംബാസഡര്‍ സുന്‍ വെയ്‌ഡോങ് പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികത്തിന് 1500ലധികം ആശംസ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍ നിന്ന് സിപിഎം, സിപിഐ, ഓള്‍ ഇന്ത്യ ഫോര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളാണ് ആശംസകള്‍ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭ എം.പി എസ്.സെന്തില്‍ കുമാര്‍, ജി. ദേവരാജന്‍ എന്നിവരും ചൈനീസ് എംബസി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി. അടുത്തിടെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. അന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ചൈനയെ ഒരു വിദേശരാജ്യത്തിന്റെ മുന്നിലും തലകുനിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രഖ്യാപിച്ചത്.
Post Your Comments