ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര സർക്കാരിനെ എതിർക്കാൻ പ്രതിപക്ഷം ഒരുമിച്ച് പോരാടണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ദേശീയതലത്തില്‍ സഹകരണമാവാമെന്നാണ് യെച്ചൂരിയുടെ നിലപാട്. പശ്ചിമബംഗാൾ, ത്രിപുര സംസ്ഥാനങ്ങളില്‍ ഇരു പാര്‍ട്ടികളും പരസ്പരം സഹകരിക്കില്ല. ദേശീയതലത്തില്‍ ബി.ജെ.പിയെ എതിര്‍ക്കാനായി ഒരുമിച്ച് പോരാട്ടം നടത്താമെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിയുടെ ബംഗാള്‍ ഘടകത്തിനും ദേശീയതലത്തിലെ സഹകരണത്തിനോട് എതിര്‍പ്പില്ലെന്നാണ് സൂചന. ബി.ജെ.പിയെ എതിര്‍ക്കാന്‍ തൃണമൂലുമായി സഹകരണമാവാമെന്ന് സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് നിലപാടെടുത്തു. കേരളത്തിലെ സി.പി.എം നേതൃത്വത്തെ കുറിച്ച് തൃണമൂലിന് നല്ല അഭിപ്രായമാണ് ഉള്ളത്. എന്നാല്‍, നിയമസഭയില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിക്കാതിരുന്ന ബംഗാള്‍ നേതൃത്വത്തോട് തൃണമൂലിനും വലിയ താല്‍പര്യമില്ല.
Read Also: ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി: ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
നിലവില്‍ മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സജീവമാക്കുന്നത് മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. ഇതിനായി സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖരുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയതലത്തില്‍ തൃണമൂലുമായി സഹകരിക്കാമെന്ന നിലപാടിലേക്ക് സി.പി.എമ്മും എത്തുന്നത്.
Post Your Comments