രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന വെനസ്വേലയില്‍ സഹായമെത്തിക്കാനൊരുങ്ങി ബ്രസീല്‍. ഈയാഴ്ച അവസാനത്തോടെ സഹായമെത്തിക്കാനാണ് നീക്കം. ഫെബ്രുവരി 23ന് രാജ്യത്തെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുമെന്ന നിലപാടിലാണ് ജുവാന്‍ ഗെയ്‌ദോയും.സമുദ്ര പാതകളും, വായുമാര്‍ഗവും സഹായം എത്തുന്നത് മദുറോയുടെ നിര്‍ദേശ പ്രകാരം നിലവില്‍ സൈന്യം തടഞ്ഞിരിക്കുകായാണ്. എന്നാല്‍ റഷ്യയില്‍ നിന്നും 300 ടണ്‍ ആവശ്യ വസ്തുക്കള്‍ വെനസ്വേലയില്‍ എത്തിക്കുമെന്നാണ് മദുറോയുടെ ഇപ്പോഴത്തെ നിലപാട്.
എന്ത് പ്രതിസന്ധിയുണ്ടായാലും ഫെബ്രുവരി 23-ന് രാജ്യത്തെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുമെന്നും, അത് ഒരു ചരിത്രദിനമായിരിക്കുമെന്നും ഗെയ്‌ദോ പറഞ്ഞു.രാജ്യത്ത് കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നും എത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പ്രസിഡന്റ് നിക്കോളാസ് മദുറോ എതിര്‍ത്തിരുന്നു. രാജ്യത്തെ ജനതയെ പട്ടിണിയില്‍നിന്ന് കരകയറ്റാനായി അന്താരാഷ്ട്ര സഹായമെത്തിക്കാന്‍ വെനസ്വേലയില്‍ പ്രത്യേക പാത നിര്‍മ്മിക്കുമെന്ന് പ്രതിപക്ഷ നേതാവ് ജുവാന്‍ ഗെയ്‌ദോ വ്യക്തമാക്കിയിരുന്നു.
ഇതിനായി ബ്രസീലിയന്‍ നേതാക്കളുമായി ഗെയ്‌ദോയുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തുകയുണ്ടായ. തുടര്‍ന്നാണ് ഗെയ്‌ദോയുടെ സഹായത്തോടെ ഈ ആഴ്ച അവസാനത്തോടെ വേനസ്വേലയിലേക്ക് സഹായമെത്തിക്കാന്‍ ബ്രസീല്‍ തയ്യാറെടുക്കുന്നതെന്ന് ബ്രസീല്‍ പ്രസിഡന്റിന്റെ വ്കതാവ് അറിയിച്ചു.
അമേരിക്കയും കൊളംബിയയും വെനസ്വേലക്ക് അയച്ച സാധനങ്ങള്‍ അതിര്‍ത്തി നഗരമായ കുകുട്ടയില്‍ കെട്ടികിടക്കുകയാണ് ഇപ്പോഴും. എന്നാല്‍ രാജ്യത്ത് പറയത്തക്ക പ്രതിസന്ധിയൊന്നും നിലനില്‍ക്കുന്നില്ലെന്നാണ് പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ നിലപാട്.
Post Your Comments