Election NewsKeralaLatest News

പാലക്കാടും ആറ്റിങ്ങലും ഇല്ല, രണ്ടെണ്ണത്തില്‍ സംശയം: ബാക്കി പതിനാറിലും മികച്ച വിജയം പ്രവചിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച വിജയം പ്രവചിച്ച് കോണ്‍ഗ്രസ്. പാലക്കാടും, ആറ്റിങ്ങലും ഒഴികെയുള്ള മണ്ഡലങ്ങളില്‍ മികച്ച വിജയം നേടുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം പത്തനംതിട്ടയിലേയും തിരുവന്തപുരത്തേയും ജയസാധ്യതയെ കുറിച്ച് വ്യക്തമായൊരു ധാരണ ഇതുവരെ കോണ്‍ഗ്രസിനില്ല. എന്നാല്‍ ബാക്കി 16 സീറ്റിവും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ച വിജയം നേടുമെന്നാണ് മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് വിലയിരുത്തല്‍.

സംസ്ഥാനത്തിലുടനീളം ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടെന്നും ഇതു യുഡിഎഫിന് അനുകൂലമാണെന്നും മണ്ഡലം കമ്മിറ്റികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

പാലക്കാട്ട് ജയസാധ്യത കുറവാണെന്ന് ആദ്യമേ വിലയിരുത്തിയിരുന്നു. വോട്ടിംഗിനെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തില്‍ ആറ്റിങ്ങലിലും സാധ്യത ഇല്ലെന്ന് പാര്‍ട്ടി പറയുന്നു.

മറ്റ് പതിനെട്ടിട്ട് മണ്ഡലങ്ങളിലും യുഡിഎഫിനു ജയസാധ്യയുണ്ടെങ്കിലും പത്തനംതിട്ടയുടേയും തിരുവനന്തപുരത്തേയംു കാര്യത്തില്‍ ആശങ്കയുമുണ്ട്.അപ്രതീക്ഷിത ഘടകങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ ബാക്കി 16 സീറ്റിലെ വിജയത്തില്‍ മാറ്റമുണ്ടാവുകൂ എന്നും നേതാക്കള്‍ പറയുന്നു.

പാലക്കാട്ടും ആറ്റിങ്ങലും എല്‍ഡിഎഫിന് ഉറച്ച രാഷ്ട്രീയ വോട്ടുകള്‍ ഉണ്ടെന്നും അതിനെ മറികടക്കുന്ന മുന്നേറ്റം നടത്താന്‍ യുഡിഎഫിന് ആയിട്ടില്ലെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. എന്നാല്‍ അടൂര്‍ പ്രകാശിനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ആറ്റിങ്ങലില്‍ എല്‍ഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാനും കോട്ടകളില്‍ കടന്നുകയറാനും കഴിഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു.

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷ സമുദായ വോട്ടുകളില്‍ ഉണ്ടാവുന്ന ചോര്‍ച്ചയും യുഡിഎഫിന് അനുകൂലമായി വരും. അപ്രതീക്ഷിത ഘടകങ്ങളില്ലെങ്കില്‍ പതിനാറു സീറ്റുകള്‍ നേടാന്‍ ഈ സാഹചര്യം വഴിയൊരുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കണക്കുകൂട്ടുന്നു. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ജയിക്കുമെന്നു തന്നെയാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ബിജെപിയുടെ വോട്ടുകളിലുണ്ടാവുന്ന വര്‍ധനയും ഇതു മറ്റു പാര്‍ട്ടികളുടെ വോട്ടിനെ എങ്ങനെ ബാധിക്കും എന്നതും മറ്റിടങ്ങളേക്കാള്‍ ഈ മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവുമെന്ന് നേതാക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button