
തൃക്കരിപ്പൂര്‍: മകളുമായി പിണങ്ങി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു. ചന്തേര മാണിയാട്ടെ കെ വി ഓമന (53)യാണ് മരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച സന്ധ്യയോടെയാണ് വീട്ടിനകത്ത് വെച്ച് ഓമന ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തുടര്‍ന്നാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് ഓമനയുടെ മകള്‍ റെജിനയുടെ ഭര്‍ത്താവ് ഓമനയുമായി വഴക്കിട്ടിരുന്നുവത്രെ. പിന്നീട് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപോയതിന് പിന്നാലെ റെജിനയും ഓമനയും തമ്മില്‍ വഴക്കിടുകയായിരുന്നു. തുടര്‍ന്നാണ് ഓമന തീ കൊളുത്തിയത്. അമ്മ തീ കൊളുത്തിയത് കണ്ട റെജിന വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടുകയും ചെയ്തിരുന്നു. കിണറ്റില്‍ ചാടിയ റെജിനയെ നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കുതിച്ചെത്തിയ തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്സാണ് പുറത്തെടുത്തത്.
Post Your Comments