ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിക്കും സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്കും പരിക്ക്. കോച്ച് സ്റ്റീഫന്‍ ഫെ്ലമിങാണ് ഇക്കാര്യം അറിയിച്ചത്. ഐപിഎല്ലിന് ശേഷം ലോകകപ്പ് നടക്കുന്നതാണ് ആരാധകരെ ആശങ്കയില്‍ ആഴ്ത്തുന്നത്. എന്നാല്‍ പരിക്ക് ഗുരുതരമല്ല. ഇതോടെ മുന്‍കരുതലുമായി ബിസിസിഐ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് ധോണിയ്ക്ക് ഐപിഎല്ലില്‍ പരമാവധി മത്സരങ്ങളില്‍ വിശ്രമം നല്‍കാന്‍ തീരുമാനമായിരിക്കുന്നത്.
ഐപിഎല്‍ സെമിയിലായിരിക്കും ധോണി ഇനി ചെന്നൈയ്ക്കായി കളിക്കുക. മെയ് ഏഴിനാണ് ആദ്യ സെമി ഫൈനല്‍. അതേസമയം ധോണിക്ക് വിശ്രമം അനുവദിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് ചെന്നൈ ബാറ്റിങ് കണ്‍സല്‍ടന്റ് മൈക്ക് ഹസി പറഞ്ഞത്. ലോകകപ്പ് വരാനിരിക്കെ ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും പരിക്ക് ടീമിനെ ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും ശുഭപ്രതീക്ഷയിലാണ് ആരാധകരും ബിസിസിഐയും.
Post Your Comments