പാരിസ്: പി.എസ്.ജി.യുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ശേഷം ഒഫീഷ്യല്‍സിനെതിരേ ഇന്‍സ്റ്റാഗ്രാമില്‍ മോശം പോസ്റ്റിട്ടതിനാണ് നടപടി. ഇതോടെ അടുത്ത വര്‍ഷത്തെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും.
ഒഫീഷ്യല്‍സിനെക്കുറിച്ച് തെറ്റായ പരാമര്‍ശം നടത്തിയതിനെതിരെയാണ് നെയ്മറിനെ കളികളില്‍ നിന്ന് വിലക്കിയത്. ഇന്‍സ്റ്റാഗ്രാമില്‍ റഫറിമാരെ ഫുട്‌ബോളിനെ കുറിച്ച് ഒന്നും അറിയാത്തവര്‍ എന്ന് വിശേഷിപ്പിച്ച വിവാദ പരാമര്‍ശത്തിനാണ് നടപടി. ഇതിനെതിരെ അന്വേഷണം പ്രഖ്യാപിച്ച യുവേഫ നെയ്മര്‍ തെറ്റ് ചെയ്തതായി കണ്ടെത്തി. തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.
Post Your Comments