Latest NewsKeralaFootballNewsInternationalSports

നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു: വി ഡി സതീശൻ

തിരുവനന്തപുരം: ബ്രസീൽ – അർജന്റീന സ്വപ്ന ഫൈനലിനൊടുവിൽ ബ്രസീലിനെ തകർത്ത് കോപ്പ അമേരിക്ക കപ്പിൽ നീണ്ട 28 വർഷങ്ങൾക്ക് ശേഷം മുത്തമിട്ടിരിക്കുകയാണ് ലയണൽ മെസിയുടെ നീലപ്പട. കപ്പ് ഉയർത്തിയ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ ലഭിക്കുമ്പോഴും പരാജയപ്പെട്ട ബ്രസീൽ ടീമിന്റെ വിഷമത്തിനൊപ്പമാണ് മഞ്ഞപ്പടയുടെ ആരാധകർ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ബ്രസീൽ ടീം ആണ്. ഇത്തവണത്തെ മത്സരത്തിൽ ജയിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നു പറയുകയാണ്‌ വി ഡി സതീശൻ.

‘എൻറെ ടീം ബ്രസിൽ തോറ്റു. എന്നാലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലാറ്റിൻ അമേരിക്കൻ ഫുട്ബോളിന്റെ വന്യതയും സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്കുള്ള പരുക്കൻ കളികൾ വിഷമമുണ്ടാക്കി. അർജന്റീനക്ക് അഭിനന്ദനങ്ങൾ. അവർ നന്നായി കളിച്ചു. കോട്ട കാത്തു. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി. എങ്കിലും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു’, വി ഡി സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:അർജന്റീന ജയിച്ചപ്പോൾ നൃത്തം ചെയ്ത മകനെ കസേര എടുത്തോടിച്ച് ബ്രസീൽ ഫാനായ അച്ഛൻ( വീഡിയോ)

ഇന്ന് നടന്ന ഫൈനലിൽ ഏകപക്ഷീകമായ ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ തകർത്തത്. എയ്ഞ്ചൽ ഡി മരിയ ആണ് വിജയ ഗോൾ നേടിയത്. 28 വര്ഷം നീണ്ട അർജന്റീന ടീമിന്റെയും ആരാധകരുടെയും സ്വപ്നവും കാത്തിരുപ്പുമാണ് ഇന്ന് മാരക്കാനയിൽ സാധ്യമായത്. രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ബ്രസീലിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. കോപ്പ അമേരിക്ക 2021 ൽ അർജന്റീന ചരിത്രത്തിലേക്ക് നടന്നു കയറുമ്പോൾ, കോടിക്കണക്കിനു വരുന്ന ആരാധകരുടെ പ്രാർത്ഥനകളാണ് സഫലമാകുന്നത്. മെസ്സിയ്ക്കും കൂട്ടാളികൾക്കും ഇത് കാത്തിരിപ്പിന്റെ വിരാമമാണ്, 1993 മുതൽക്കുള്ള നീണ്ട കാത്തിരിപ്പിന്റെ വിരാമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button