Latest NewsKeralaNews

തംരഗമായി മലപ്പുറത്തെ സ്കൂൾ കുട്ടികളുടെ ഫ്രീ കിക്ക്, ഗോൾ കണ്ട് അമ്പരന്ന് ജർമൻ താരങ്ങളും, വിഡിയോ

മലപ്പുറം നിലമ്പൂരിലെ സ്കൂൾ കുട്ടികള്‍ അടിച്ച ഗോളാണ് ഇപ്പോൾ ഫുട്ബോൾ ആരാധകർക്കിടയിൽ സംസാര വിഷയം. കുട്ടികൾ എടുത്ത ഫ്രീ കിക്കിന്റെ വീഡിയോ ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പുകളില്‍ ട്രെന്‍ഡിങ് ആണ്. ജി.എല്‍.പി.എസ് പൂളപ്പാടം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികളാണ് ഈ ഗോളിന് പിന്നിൽ.

സ്‌കൂള്‍ യൂണിഫോമില്‍ വെറും കാലിൽ ആയിരുന്നു ഇവരുടെ കളി. ഗോളിയെ കബളിപ്പിച്ച് നാലു കുട്ടികൾ ചേർന്ന് നേടിയ ഗോളിന് വലിയ സ്വീകാരിതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക ഗ്രൂപ്പായ മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഒരു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. ജര്‍മൻ ഫുട്ബോൾ താരങ്ങളടക്കം ഗോളിനെ പ്രശംസിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button