ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇനി ഒക്ടോബര്‍ അവസാനം വരെ യൂറോപ്യന്‍ രാത്രികാല ഫുട്‌ബോളുകള്‍ നേരത്തെ തന്നെ എത്തും. യൂറോപ്പില്‍ ഡേ ലൈറ്റ് സേവിംഗ് അവസാനിച്ചതിനാലാണ് രാത്രികാല ഫുട്‌ബോളുകള്‍ നേരത്തെയെത്തുന്നത്. ഇതോടെ ഡേ ലൈറ്റ് സേവിംഗ് പ്രകാരം സമയം ഒരു മണിക്കൂര്‍ മുന്നോട്ട് ആക്കുന്നതും അവസാനിച്ചു.
കഴിഞ്ഞ ആഴ്ച വരെ പാര്‍ച്ചെ 1.30ന് കിക്കോഫ് കണ്ടവര്‍ക്ക് ആ മത്സരങ്ങള്‍ ഇനി 12.30നു തന്നെ കാണാന്‍ പറ്റും. ഫുട്‌ബോള്‍ കിക്കോഫു ഇനി ഒരു മണിക്കൂര്‍ പിറകിലേക്ക് വരും. എല്ലാ വര്‍ഷവും ഒക്ടോബര്‍ അവസാന വാരം മുതല്‍ മാര്‍ച്ച അവസാന വാരം വരെയാണ് ഡേ ലൈറ്റ് സേവിംഗ് പ്രകാരം സമയം മാറുന്നത്. ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കാണ് ഇതേറ്റവും പ്രശ്‌നം ആയിരുന്നത്.
Post Your Comments