Latest NewsSports

ബലാത്സംഗ ആരോപണം; യുവതിക്കെതിരെ തെളിവുകള്‍ പുറത്ത് വിട്ട് താരം

പാരിസ്: യുവതിയുടെ ലൈംഗിക പീഡനാരോപണം നിഷേധിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ രംഗത്ത്. ആരോപണം നിഷേധിച്ച നെയ്മര്‍ യുവതിയുമായി നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളും, ചിത്രങ്ങളും, ദൃശ്യങ്ങളും പുറത്തുവിട്ടു, യുവതിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായതെന്നും നെയ്മര്‍ വെളിപ്പെടുത്തി. മേയ് 15നു രാത്രി പാരിസിലെ ഹോട്ടലിലാണ് സംഭവം.

യുവതിക്കൊപ്പമുള്ള ദൃശ്യങ്ങളും ചിത്രങ്ങളും അടങ്ങിയ തെളിവുകളുമായിട്ടാണ് നെയ്മര്‍ രംഗത്തുവന്നത്. ഞാന്‍ മാനഭംഗ ആരോപണ വിധേയനായി. ഇതൊരു ഭയങ്കര സംഭവമാണ്’ എന്നു തുടങ്ങുന്ന ഏഴു മിനിറ്റ് വിഡിയോയാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി താരമായ നെയ്മര്‍ പങ്കുവച്ചത്. ‘നെയ്മര്‍ വിളിച്ചത് പ്രകാരം പാരീസിലെത്തിയ താന്‍ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. വളരെയേറഎ മദ്യപിച്ച് ഇവിടെയെത്തിയ നെയ്മര്‍ തന്നെ ബലാത്സംഗം ചെയ്യുകയായ

ഇവിടെക്ക് നെയ്മര്‍ വരുമ്‌ബോള്‍ അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. റൂമില്‍ വെച്ച് അദ്ദേഹം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു’- എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.പീഡനത്തിന് ശേഷം ബ്രസീലിലേക്കു തന്നെ മടങ്ങിയ താന്‍ മാനസികമായി ആകെ തകര്‍ന്നിരുന്നു. ഇതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി പറഞ്ഞു.പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സാവോ പോളോ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button