തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് പരാതികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പായ സി വിജില്‍ വഴി സംസ്ഥാനത്ത് ലഭിച്ച പരാതികള്‍ 64,000. ഇതില്‍ 58,000 എണ്ണവും സത്യമാണെന്ന് കണ്ടെത്തി തുടര്‍ നടപടി സ്വീകരിച്ചുവെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. അതേസമയം പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് വേറെയും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചു നടപടി സ്വീകരിക്കും. കള്ള വോട്ട് ചെയ്തതായി പല സ്ഥലങ്ങളിലും പരാതി ഉണ്ടായി. എന്നാല്‍ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. കലക്ടര്‍മാര്‍ ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് മീണ അറിയിച്ചു.
Post Your Comments