മലപ്പുറം: താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിനെക്കുറിച്ച് നേരത്തെ പരാതി പറഞ്ഞിരുന്നതായി യുവാവിന്റെ വെളിപ്പെടുത്തൽ. 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍പ്പെട്ട ബോട്ട് അറ്റ്‌ലാന്റിക്കിന്റെ നിയമലംഘനം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, മന്ത്രി തട്ടിക്കയറിയതായി താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ എംപി മുഹാജിദ് വെളിപ്പെടുത്തി.
മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, മന്ത്രി വി അബ്ദുറഹിമാൻ എന്നിവർ താനൂരില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് ‘അറ്റ്‌ലാന്റിക്’ ബോട്ടിനെക്കുറിച്ച് പരാതിപ്പെട്ടതെന്നും ബോട്ടിന് റജിസ്‌ട്രേഷനില്ലെന്നും ലൈസന്‍സില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്ന് മന്ത്രിമാരോട് പറഞ്ഞതായും എംപി മുഹാജിദ് വ്യക്തമാക്കി.
‘ഇനി പരിശോധന 25 ആളുകൾ മരിക്കുമ്പോൾ’: ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി എം വി ഗോവിന്ദൻ
എന്നാൽ, ബോട്ടിന് റജിസ്‌ട്രേഷന്‍ ഇല്ലെന്ന് താനാണോ തീരുമാനിക്കുന്നതെന്ന് ചോദിച്ച് മന്ത്രി അബ്ദുറഹ്മാന്‍ തന്നോട് തട്ടിക്കയറിയാതായി മുഹാജിദ് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോള്‍ പിഎയ്ക്ക് പരാതി നല്‍കാന്‍ പറഞ്ഞു. പിഎ പരാതി എഴുതിയെടുത്തെങ്കിലും പിന്നീട് നടപടി ഒന്നും ഉണ്ടായില്ലെന്നും മുഹാജിദ് വ്യക്തമാക്കി.
Post Your Comments