കൊളംബോ∙ സ്ഫോടനപരമ്പര നടത്തിയ ഒന്‍പതുചാവേറുകളില്‍ എട്ടുപേരെ തിരിച്ചറിഞ്ഞു. ഒരു വനിതയടക്കം എല്ലാപേരും സ്വദേശികളാണെന്നും വെളിപ്പെടുത്തി. വിദ്യാസമ്പന്നരും സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരുമാണ് ചാവേറുകളായത്.യു.കെയില്‍ ബിരുദവും ഓസ്ട്രേലിയയില്‍ ഉപരിപഠനവും നടത്തിയ ഒരാള്‍ സംഘത്തിലുണ്ടെന്ന് പ്രതിരോധ സഹമന്ത്രി റുവാന്‍ വിജയവര്‍ദ്ധനെ പറഞ്ഞു. അതെ സമയം ശ്രീലങ്കയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിക്കകത്ത് സ്ഫോടനം നടത്തിയ ചാവേര്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കുഞ്ഞിന്റെ തലയില്‍ കൈവച്ചതായി വെളിപ്പെടുത്തല്‍.
പൊട്ടിത്തെറിക്കുന്നതിനു മുന്‍പ് തന്റെ കുഞ്ഞിന്റെ തലയില്‍ കൈവച്ചതായി ആക്രമണത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ദിലീപ് ഫെര്‍ണാഡോയാണ് വെളിപ്പെടുത്തിയത്. ആക്രമണം നടന്ന പള്ളിക്കു സമീപത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളിലും ഇതുകാണാം.കൊല്ലപ്പെട്ടവരില്‍ 45 കുട്ടികളും ഉള്‍പ്പെട്ടതായി യുഎസ് ചില്‍ഡ്രന്‍സ് ഫണ്ട് അറിയിച്ചു. അതില്‍നിന്നു ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടവരാണ് ദിലീപ് ഫെര്‍ണാഡോയും കുടുംബവും.
പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുമ്പോഴാണ് ഭാരമേറിയ ബാഗുമയാി ഒരാള്‍ ഞങ്ങളുടെ അടുത്തുകൂടിപോയത്. പോകുന്നതിനിടെ എന്റെ ചെറുമകളുടെ തലയില്‍ അയാള്‍ കൈവച്ചു. അങ്ങനെയാണ് അയാളെ ശ്രദ്ധിച്ചതെന്നും ദിലീപ് പറഞ്ഞതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചുമലില്‍ ബാഗുമായി വരുന്ന ഇയാള്‍ പള്ളിമുറ്റത്തുവച്ച് ഒരു ചെറിയ പെണ്‍കുട്ടിയുമായി കൂട്ടിയിടിക്കാന്‍ തുടങ്ങുന്നതു സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടി ശാന്തനായി നടിച്ചാണ് ഇയാള്‍ പോകുന്നത്.ള്ളിക്കകത്തു വശങ്ങളിലൊന്നിലെ വാതിലിലൂടെ പ്രവേശിച്ച ഇയാള്‍ അള്‍ത്താരയ്ക്കു അടുത്തായുള്ള സീറ്റിലാണ് ഇരുന്നത്. ശ്രീലങ്കന്‍ മാദ്ധ്യമങ്ങളാണു ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.ഇതിനിടെ ആക്രമണ മുന്നറിയിപ്പ് അവഗണിച്ച പ്രതിരോധസേനയിലെ ഉന്നതരെ നീക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉത്തരവിട്ടു.
Post Your Comments