Latest NewsInternational

ശ്രീലങ്കൻ ആക്രമണം: ഐടി ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു

ഏപ്രില്‍ 27 നാണ് വിര്‍ട്യുസ ജീവനക്കാരനെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ റുവന്‍ ഗുണശേഖര പറഞ്ഞു.

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ പള്ളികളിലുണ്ടായ ബോംബാക്രമണത്തില്‍ പങ്കുള്ളതായി സംശയിച്ച് ശ്രീലങ്കന്‍ പൊലീസ് ഐടി ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. ഐടി കമ്പനിയായ വിര്‍ട്യൂസയിലെ ജീവനക്കാരനെയാണ് ഈസ്റ്റര്‍ ദിനത്തില്‍ പ്രാര്‍ത്ഥനാ സമയത്തുണ്ടായ ചാവേര്‍ അക്രമണത്തില്‍ പങ്കുള്ളതായി സംശയിച്ച് ശ്രീലങ്കന്‍ പൊലീസ് അറസ്റ്റു ചെയ്തത്. ഏപ്രില്‍ 27 നാണ് വിര്‍ട്യുസ ജീവനക്കാരനെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ റുവന്‍ ഗുണശേഖര പറഞ്ഞു.

ജീവനക്കാരനെ അറസ്റ്റു ചെയ്തതായി അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിര്‍ട്യുസ ചീഫ് മാര്‍ക്കറ്റിംങ് ഓഫീസര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചാവേര്‍ ആക്രമണത്തിനു ശേഷം കുറ്റക്കാരാണെന്ന സംശയത്താല്‍ നിരവധി പേരെ ശ്രീലങ്കന്‍ പൊലീസ് തടവില്‍ വെച്ചിട്ടുണ്ടായിരുന്നു.ചാവേര്‍ ആക്രമണത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് ഉണ്ടായതെന്നും റുവന്‍ ഗുണശേഖര പറഞ്ഞു.

കൊളംബോയിലെ കൊച്ചിക്കോട് സെന്റ് ആന്റണീസ്, കത്തുവാപിടിയിലെ സെന്റ് സെബാസ്റ്റ്യന്‍സ് എന്നീ പള്ളികളില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റിനാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ശ്രീലങ്കയിലെ സുരക്ഷ ഉയര്‍ത്തിയിരുന്നു.ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന സ്ഫോടനങ്ങളില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. നാഷണല്‍ തൗഹീദ് ജമാ അത്തിന്റെ നേതൃത്വത്തിലാണ് സ്‌ഫോടനം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button