കൊച്ചി: ബജെപി ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാനൊരുങ്ങുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളിലേക്കിറി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേന രൂപീകരിക്കുന്നത്. ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ബിജെപിയുടെ ഭാഗമായ ന്യൂനപക്ഷ മോര്‍ച്ചയെ മുന്‍നിര്‍ത്തിയാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കുക. ശ്രീലങ്കന്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വയ്ക്കും.
അതേസമയം ഭാവിയിലും സംരക്ഷണ സേനയുടെ ഭാഗമായി കൂടുതല്‍ സമര പരിപാടികള്‍ നടത്താനാണ് ബിജെപിയുടെ തീരുമാനം. കൊച്ചിയില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പങ്കെടുക്കും. ഇതിന് ശേഷം ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
സേനയുടെ രൂപീകരണത്തില്‍ ക്രൈസ്തവ സംഘടനകളുടെ പിന്തുണ ഉണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ആഗോള ഭീകരതയ്ക്കെതിരായ നീക്കം എന്ന നിലയിലാണ് ഇതിനെ മുന്നോട്ടുകൊണ്ടുപോവുക.
Post Your Comments