കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി അടക്കം നാല് പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ആകാശിനെ കൂടാതെ രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ.ജിതിന്‍, നാലം പ്രതി ദീപ് ചന്ദ് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ട്, മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കടക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
ഫെബ്രുവരി 12ന് രാത്രി 10.45ന് എടയന്നൂര്‍ തെരൂരിലെ തട്ടുകടയില്‍വെച്ചാണ് ഷുഹൈബ് വെട്ടേറ്റു മരിച്ചത്. സംഭവമുമായി ബന്ധപ്പെട്ട് 11 സി.പി.എം പ്രവര്‍ത്തകരെ മട്ടന്നൂര്‍ സി.ഐ എ.വി. ജോണിെന്റ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. ആകാശിനെയും രഞ്ജിത്തിനെയും 2018 ഫെബ്രുവരി 19നും ജിതിനെ 2018 ഫെബ്രുവരി 26നും ദീപക്കിനെ 2018 മാര്‍ച്ച് നാലിനുമാണ് അറസ്റ്റ് ചെയ്തത്.
Post Your Comments