ഡൽഹി : കോടികളുടെ വായ്പതട്ടിപ്പ് നടത്തിയ വിവാദ വ്യവസായി മെഹുൽ ചോക്സിക്ക് ഡൊമിനിക്കൻ കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ചികിത്സക്കായി ആന്റിഗ്വയിലേക്ക് പോകാൻ ജാമ്യം അനുവദിക്കണമെന്ന ചോക്സിയുടെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തനിക്കെതിരെ ഫയൽ ചെയ്തിരിക്കുന്ന കേസ് തള്ളണമെന്നുമാവശ്യപ്പെട്ട് മെഹുൽ ചോക്‌സി കേസ് ഫയൽ ചെയ്തിരുന്നു.
ബന്ധു നീരവ് മോദിയുമായി ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13500 കോടി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട കേസിലെ പ്രതിയാണ് ചോക്‌സി. ആന്റിഗ്വയിൽ നിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ചോക്‌സി ഡൊമിനിക്കയിൽ പിടിയിലാകുന്നത്. ചോക്‌സിക്കെതിരെ നേരത്തെ ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
Post Your Comments