ലക്നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന് മറവിൽ മതസ്പർധ വളർത്തുന്ന പ്രസംഗം നടത്തിയ ഡോക്ടർ കഫീല്‍ ഖാന് ജാമ്യം ലഭിച്ചു. പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പോലീസ് ആണ് മുംബൈയില്‍നിന്ന് ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. അലീഗഡ് സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജനുവരി 29 ബുധനാഴ്ചയാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. 60,000 രൂപയുടെ ബോണ്ടിന്മേലും 60,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. 2019 ഡിസംബര്‍ 12ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിനിടെ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു അറസ്റ്റ്.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജനില്ലാതെ കുട്ടികള്‍ മരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ടാണു കഫീല്‍ ഖാന് വാര്‍ത്തകളില്‍ നിറയുന്നത്. അന്നു സ്വന്തം നിലയ്ക്ക് കഫീല്‍ ഖാന് ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചു രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. പക്ഷേ, സംഭവത്തിന് പിന്നാലെ സസ്പെന്‍ഷനിലായ കഫീല്‍ ഖാന് ഒന്‍പതു മാസമാണ് ജയിലില്‍ കഴിഞ്ഞത്
Post Your Comments