കണ്ണൂർ: രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ നിറയുന്ന ആകാശ് തില്ലങ്കേരിക്കു ഫേസ്ബുക്കില്‍ മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററേക്കാള്‍ ഫോളോവേഴ്‌സ്. പാര്‍ട്ടിയുമായി ഒരു ബന്ധവും നിലവില്‍ ഇല്ലെന്ന് പറയുമ്പോഴും ആകാശ് തില്ലങ്കരിയുടെ പേജുകളില്‍ നിറയെ സിപിഎം ഡിവൈഎഫ് ഐ വിശേഷങ്ങളുമാണ്.
ആകാശിനുള്ളത്ര ഫേസ്ബുക്ക് ഫോളോവേഴ്‌സിനൊപ്പം സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ പോലുമില്ല. 60,276 പേരാണ് ആകാശ് തില്ലങ്കരിയുടെ ഫേസ്ബുക്ക് ഫോളോവേഴ്സ്. 46,459 പേര്‍ മാത്രമാണ് എംവി ജയരാജന്റെ സുഹൃത്തുക്കള്‍. ഗോവിന്ദന്‍ മാസ്റ്ററുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സ് 54,597 ആണ്.
സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്ന് കസ്റ്റംസ് വിശേഷിപ്പിക്കുന്ന അര്‍ജുന്‍ ആയങ്കിയെ ഫേസ്ബുക്കില്‍ പിന്തുടരുന്നതാകട്ടെ 44,663 പേരും. കണ്ണൂര്‍ നേതാക്കളില്‍ ഫേസ്ബുക്കില്‍ ഏറ്റവും ഫോളോവേഴ്‌സ് മുന്‍ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ പി ജയരാജനാണ്. 2,56,151 പേരാണ് ഫോളോ ചെയ്യുന്നത്. തന്റെ പ്രവൃത്തികള്‍ക്ക് പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ല എന്നു പറഞ്ഞ് ആകാശ് തില്ലങ്കേരിയിട്ടി പോസ്റ്റ് അഞ്ഞൂറിലേറെ പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ആയിരത്തി അഞ്ഞൂറിലേറെ പേര്‍ കമന്റ് ചെയ്യുകയും ചെയ്തു. ഇതില്‍ ബഹുഭൂരിപക്ഷവും തില്ലങ്കേരിക്ക് അനുകൂലമായ കമന്റുകളാണ്.
നേരത്തെ, ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ സിപിഎം ജില്ലയില്‍ നടത്തിയ റാലി ആകാശ് ഫേസ്ബുക്കില്‍ ലൈവിട്ടിരുന്നു. മൂന്ന് കൊല്ലത്തിലധികമായി സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ മെമ്പര്‍ഷിപ്പിലോ പ്രവര്‍ത്തന മേഖലയിലോ ഇല്ലാത്തയാളാണ് താന്‍ എന്ന അര്‍ജ്ജുന്‍ ആയങ്കിയുടെ പോസ്റ്റ് പങ്കുവച്ചിട്ടുള്ളത് ഇരുനൂറിലേറെ പേരാണ്. ആറായിരത്തോളം പേര്‍ പോസ്റ്റിന് ലൈക്ക് ചെയ്യുകയും ചെയ്തു.
ഇന്‍സ്റ്റഗ്രാമില്‍ ആകാശ് തില്ലങ്കരിക്ക് ഇരുപത്തിയെട്ടായിരത്തോളം ഫോളോവേഴ്സുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് എട്ടായിരം പേര്‍. ഷുഹൈബ് വധക്കേസില്‍ പ്രതിസ്ഥാനത്തുള്ള തില്ലങ്കേരി ഇപ്പോള്‍ ജാമ്യത്തിലാണ്.
Post Your Comments