Latest NewsKeralaIndiaNews

കള്ളപ്പണക്കേസിൽ ജാമ്യം കിട്ടിയ ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങി

ബംഗളുരു: കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിലിന് പുറത്തിറങ്ങി. ഒരുവർഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു ബിനീഷ്. ഭരണകൂടത്തിന് അനഭിമതനായതിനാൽ തന്നെ വേട്ടയാടുകയാണെന്നും കേസുമായി ബന്ധപ്പെടുത്തി പലരുടെയും പേരുകൾ പറയിക്കാൻ ശ്രമിച്ചുവെന്നും ബിനീഷ് പറഞ്ഞു. പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല തന്നോട് ചോദിച്ചതെന്നും സത്യം ജയിക്കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. സഹോദരൻ ബിനോയിയും സുഹൃത്തുക്കളും കോടിയേരി ജയിലിന് പുറത്ത് കാത്തുനിന്നു.

കഴിഞ്ഞദിവസം ജാമ്യം ലഭിച്ചെങ്കിലും ബിനീഷിന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. ജാമ്യം നിൽക്കാമേന്നേറ്റവർ അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് ബിനീഷിന് പുറത്തിറങ്ങാൻ കഴിയാതെ വന്നത്. ജാമ്യ വ്യവസ്ഥയിലുള്ള എതിർപ്പിനെ തുടർന്നാണ് കർണ്ണാടകക്കാരായ ജാമ്യക്കാർ അവസാന നിമിഷം പിന്മാറിയത്. തുടർന്ന് പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണ കോടതിയിൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button