തിരുവനന്തപുരം: വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന മുഖ്യ തിരഞ്ഞെടുപ്പു ഓഫീസര്‍ ടീക്കാറാം മീണയുടെ ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതിക്കാര്‍ക്കെതിരെ കേസ് എടുക്കുമെന്ന നടപടി ശരിയായ രീതിയല്ല. പരാതിക്കാര്‍ തന്നെ സാങ്കേതിക പ്രശ്‌നം തെളിയിക്കണമെന്നത് ശരിയായ കാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു.
കോവളം, പട്ടം, ചേര്‍ത്തല എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാറുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കോവളത്തും ചേര്‍ത്തലയിലും ആക്ഷേപം ഉന്നയിച്ചവര്‍ പിന്‍വാങ്ങിയെങ്കിലും പട്ടത്ത് പരാതിക്കാരന്‍ ഉറച്ചുനിന്നു. തുടര്‍ന്ന് പരാതിക്കാരനായ എബിന്‍ എന്നയാള്‍ക്കെതിരെ ഐ പി സി 177 പ്രകാര കേസ് എടുത്തു. ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.
വോട്ടിംഗ് ക്രമക്കേട് ആരോപിക്കുന്നവര്‍ തെളിയിച്ചില്ലെങ്കില്‍ കേസ് എടുക്കുമെന്ന കാര്യം പ്രിസൈഡിങ് ഓഫീസര്‍, ക്രമക്കേട് ഉന്നയിക്കുന്ന ആളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നും ഇയാള്‍ പരാതിയില്‍ ഉത്തമ ബോധ്യത്തോടെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങണം. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ പരാതിക്കാരനെ ഉടന്‍ പോലീസില്‍ ഏല്‍പ്പിക്കാന്‍ നടപടി സ്വീകരിക്കും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments