കൊളംബോ: രാജ്യത്തെ നടുക്കിയ ബോംബാക്രമണം നടന്നതിന് പിന്നാലെ സെന്‍ട്രല്‍ കൊളംബോ ബസ് സ്‌റ്റേഷനില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. 88 സ്‌ഫോടകവസ്തുക്കളാണ് ശ്രീലങ്കന്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.
ആക്രമണത്തെത്തുടര്‍ന്ന് ലങ്കയില്‍ തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനമായി. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയസുരക്ഷാ കൗണ്‍സിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനമെടുത്തത്. ചൊവ്വാഴ്ച്ച ദേശീയ ദു:ഖാചരണ ദിവസമായി ആചരിക്കും.
ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ക്രൈസ്തവ ദേവാലയത്തിലും ആഡംബരഹോട്ടലിലും മറ്റുമായി നടന്ന സ്‌ഫോനപരമ്പരയില്‍ 290 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീലങ്കന്‍ മുസ്ലീം സംഘടനയായ നാഷണല്‍ തൗഹീഡ് ജമാത്ത് (എന്‍ടിജെ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ ‘ഒരു വലിയ രഹസ്യാന്വേഷണ പരാജയം’ എന്നാണ് ഈ ആക്രമണം വിലയിരുത്തപ്പെട്ടത്.
Post Your Comments