കഴക്കൂട്ടം: കഞ്ചാവ് ലഹരിയിലായിരുന്ന മകന് അച്ഛനെ ഇരുമ്പ് വടിക്ക് തലക്ക് അടിച്ച് കൊന്നു. സംഭവത്തില്‍ മകന് ഉണ്ണിക്കുട്ടനെ (25) കഴക്കൂട്ടം അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിലെടുത്തു. മേനംകുളം കളിയില്‍ പഴയ വീട്ടില്‍ രാജ്കുമാറാണ് (55) കൊല്ലപ്പെട്ടത്. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കഞ്ചാവ് ലഹരിയിലായിരുന്ന ഉണ്ണിക്കുട്ടന് വീട്ടുവഴക്കിനിടെ രാജ് കുമാറിനെ വീട്ടിലുണ്ടായിരുന്ന ഇരുമ്ബ് ദണ്ഡുപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റെന്നപേരിലാണ് കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയും പ്രതിയായ മകനും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത് .എന്നാല്‍ പോസ്റ്റ് മോര്‍ട്ടത്തില്‍ കൊലപാതക സൂചന കാണുകയും ഡോക്ടര്‍ പോലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട ഉണ്ണിക്കുട്ടന് ഓട്ടോറിക്ഷ ഡ്രൈവറാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു.
Post Your Comments