Latest NewsKerala

ഫോണ്‍ ചെയ്ത് സൗഹൃദത്തിലാക്കിയ ശേഷം മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് സീരിയലിലെ അമ്മ നടി രംഗത്ത്

കായംകുളം: സ്മാര്‍ട്ട് ഫോണ്‍ നല്‍കിയും ഫോണ്‍ചെയ്ത് പരിചയപ്പെട്ടും സൗഹൃദത്തിലാക്കിയ ശേഷം ഒരു യുവാവ് തന്നെ പലവട്ടം മാനഭംഗപ്പെടുത്തിയെന്ന് പ്രശസ്ത സീരിയലിലെ അമ്മനടി. ഇവര്‍ നല്‍കിയ പരാതിയില്‍ കായംകുളം പൊലീസ് നടപടി തുടങ്ങി. എറണാകുളം സ്വദേശി സിയ (37) എന്ന യുവാവ് അറുപത്തിയൊന്നുകാരിയായ തന്നെ ഫോണ്‍ മുഖേന പരിചയപ്പെട്ടെന്നും സ്മാര്‍ട് ഫോണ്‍ വാങ്ങി നല്‍കി, ഫോണ്‍ ചെയ്തു വശീകരിച്ചെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പീഡനം നടന്നുവെന്ന് നടി ആരോപിക്കുന്ന ഹോട്ടല്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. പ്രതി വിദേശത്തായതിനാല്‍ ഇയാള്‍ നാട്ടിലെത്തിയ ശേഷമേ മറ്റു നടപടികളിലേക്കു കടക്കാനാകൂ. അതേസമയം നടിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിലും പൊലീസ് കര്‍ശന നടപടിയെടുക്കും. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും.

ദൃശ്യം സോഷ്യല്‍മീഡിയയില്‍ നല്‍കിയത് ആരെന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. 61കാരിയായ നടിയെ 37കാരനായ യുവാവ് സ്മാര്‍ട്ട് ഫോണ്‍ നല്‍കി കെണിയില്‍ വീഴ്ത്തിയെന്നതും പിന്നീട് ഹോട്ടലിലും വീട്ടിലുംവച്ചെല്ലാം നിരന്തരം പീഡിപ്പിച്ചുവെന്നതും വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഈ യുവാവ് എവിടുത്ത്കാരനാണെന്ന് നടിക്ക് അറിയില്ല. അതുകൊണ്ടു തന്നെ പരാതിയില്‍ യുവാവിന്റെ പേരും വിലാസവും ഉള്‍പ്പെടെ പൂര്‍ണ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നടിക്ക് കഴിഞ്ഞിട്ടില്ല.

ദൃശ്യങ്ങളില്‍ യുവാവിന്റെ മുഖം കാണാമെന്നതിനാല്‍ യുവാവ് തന്നെ ആയിരിക്കില്ല ദൃശ്യം പ്രചരിപ്പിച്ചതെന്നാണ് സൈബര്‍ വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം കുടുംബ സുഹൃത്ത് എന്ന നിലയിലാണ് യുവാവ് നടിയുമായി ബന്ധം സ്ഥാപിച്ചതും പിന്നെ അത് പീഡനത്തിലേക്ക് വളര്‍ന്നതുമെന്നാണ് നടി വെളിപ്പെടുത്തിയിട്ടുള്ളത്. ദൃശ്യങ്ങള്‍ തന്റേത് തന്നെയെന്നും അതിന്റെ പിന്നിലാരെന്ന് മനസിലാക്കിയുമാണ് അമ്മ നടി പരാതിയുമായി കായംകുളം പൊലീസിനെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button