KeralaCinemaMollywoodLatest NewsNewsIndiaEntertainment

പ്രേതമുണ്ടോ ഇല്ലയോ എന്നത് ഒരു ഡൗട്ട് ആയിരുന്നു, എന്നാല്‍ നേരില്‍ കണ്ടപ്പോള്‍ വിശ്വസിച്ചു; ഗൗരി കൃഷ്ണയുടെ അനുഭവം ഇങ്ങനെ

പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ഗൗരി കൃഷ്ണ. തന്റെ സിനിമാ അനുഭവങ്ങളും ജീവിത അനുഭവങ്ങളും ഗൗരി തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗൗരി കൃഷ്ണ ഇക്കാര്യങ്ങളെല്ലാം പങ്കുവെയ്ക്കുന്നത്.

ഇപ്പോഴിതാ, താരം പങ്കുവച്ച പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍  ശ്രദ്ധ നേടുന്നത്. ഭര്‍ത്താവ് മനോജിനൊപ്പം ചെയ്ത ഒരു യെസ് ഓര്‍ നോ വീഡിയോയില്‍ ആണ് പ്രേതത്തെ കണ്ട അനുഭവം ഗൗരി പറയുന്നത്. പണ്ടൊക്കെ ഗോസ്റ്റ് ഉണ്ടോ ഇല്ലയോ എന്നത് ഒരു ഡൗട്ട് ആയിരുന്നു. പക്ഷെ നേരിട്ട് അനുഭവിച്ച് അറിഞ്ഞപ്പോള്‍ ഉണ്ടെന്ന് ബോധ്യമായി എന്നാണ് താരം പറയുന്നത്. ഒരിക്കല്‍ കാറില്‍ സഞ്ചരിക്കവേ ഉണ്ടായ പ്രേത അനുഭവമാണ് നടി പറയുന്നത്.

‘ഒരിക്കല്‍ കാട്ടാക്കടയില്‍ ഒരു കല്യാണത്തിന്റെ റിസപ്ഷന് പോയി തിരിച്ച് വരികയായിരുന്നു. സമയം രാത്രി പതിനൊന്ന് മണിയായി. തിരുവനന്തപുരത്തെ വെള്ളനാട് നിന്ന് കാട്ടാക്കടയ്ക്ക് പോകുന്ന വഴിയില്‍ ഒരു സ്ഥലമുണ്ട്. അവിടെ പൊതുവെ ഒരു ഗോസ്റ്റ് അനുഭവം ഉണ്ടെന്നാണ് പറയപ്പെടുന്നത്. പെട്ടന്ന് വണ്ടി ഓഫാകുകയും ബൈക്ക് വീഴുകയും എന്തൊക്കെയോ കാണുകയും ഒക്കെ ചെയ്യുന്ന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടത്രെ. പക്ഷെ ആ യാത്രയില്‍ എനിക്ക് അത് അറിയില്ലായിരുന്നു.

Also Read:പൂഞ്ച് ഭീകരാക്രമണം: 12 പേരെ കസ്റ്റഡിയിലെടുത്ത് എൻഐഎ, സംഭവ സ്ഥലത്ത് കണ്ടെത്തിയതിൽ ചൈനീസ് വെടിയുണ്ടകളും

ആ വഴിയാണ് ഞങ്ങള്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നത്. അങ്ങനെ ഞങ്ങള്‍ യാത്ര ചെയ്ത് ആ സ്ഥലത്ത് എത്തിയപ്പോള്‍ പെട്ടന്ന് കാര്‍ ബ്രേക്ക് ഡൗണ്‍ ആയി. അതോടെ ലൈറ്റ് എല്ലാം ഓഫ് ആയി. എന്റേത് പുതിയ വണ്ടിയായിരുന്നു. ഒരു കംപ്ലൈറ്റും വരേണ്ട സാധ്യതയില്ല. ചുറ്റും പുറവും കൂരിരുട്ട്. പെട്ടന്ന് വണ്ടിയില്‍ നിന്നും അലാറം കേള്‍ക്കുന്നു. ഓഫായി കിടന്ന വണ്ടിയില്‍ നിന്ന് എങ്ങിനെയാണ് ഇങ്ങനെയൊരു സൗണ്ട് എന്ന് ചിന്തിക്കുമ്പോഴേക്കും ഡോര്‍ ഓപ്പണ്‍ ചെയ്തതിന്റെ സിംപല്‍ വണ്ടിയില്‍ തെളിഞ്ഞു. അപ്പോള്‍ ഞാന്‍ സായിയോട് ചോദിച്ചും ഡോര്‍ എന്തിനാ തുറന്നത് എന്ന്. ഞാന്‍ ചെയ്തില്ല എന്നായിരുന്നു അവന്‍ പറഞ്ഞത്. നോക്കിയപ്പോള്‍ എന്റെ ഡോര്‍ ആണ് ഓപ്പണ്‍ ആയത്. എന്തോ പന്തികേട് തോന്നി ഞാന്‍ ഡോര്‍ അടച്ചതും കാര്‍ ഓണായി, ലൈറ്റും വന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും അത് സത്യമാണ്’, ഗൗരി പറയുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button