Latest NewsKeralaNews

സിനിമാ-സീരിയൽ താരം അപർണ നായർ മരിച്ചനിലയിൽ

തിരുവനന്തപുരം: സിനിമാ– സീരിയൽ താരം അപർണ നായരെ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി  മോർച്ചറിയിൽ.

വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്.

മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ, കൃതിക.

കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളിൽ നിന്ന്  മൊഴിയെടുത്തു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button