സ്ത്രീകൾ മൂലം പുരുഷന്മാർ പീഢനം അനുഭവിക്കുന്നുണ്ടെന്ന് നടൻ ജിഷിൻ മോഹൻ. സ്ത്രീകൾക്കുള്ള നിയമം ഒരാളോട് ഉള്ള വ്യക്തിപരമായ ദേഷ്യം തീർക്കാൻ വേണ്ടി ഉപയോഗിക്കുകയാണെന്നും ജിഷിൻ പറഞ്ഞു. താൻ എല്ലാ സ്ത്രീകളെയും അടച്ചാക്ഷേപിക്കുക അല്ലെന്നും, എല്ലാം ആണുങ്ങളുടെ തലയിൽ കെട്ടി വയ്ക്കുന്നവർ ഉണ്ടെന്നും ജിഷിൻ പറയുന്നു. ഈ നിയമത്തെ മോശമായി ഉപയോഗം ചെയ്യുന്ന ഒരുപാട് സ്ത്രീകൾ ഉണ്ടെന്ന് ജിഷിൻ അടുത്തിടെ എബിസി ന്യൂസിനോട് പറഞ്ഞു.
കല്യാണം കഴിച്ച ഭാര്യയും ഭർത്താവും തമ്മിലും ഈ വിഷയങ്ങൾ ഉണ്ട് എന്ന് പറഞ്ഞ ജിഷിൻ, തന്റെ സുഹൃത്തിനുണ്ടായ ഒരു അനുഭവവും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്റെ ഒരു സുഹൃത്തിന്റെ ഭാര്യ അവനെ തല്ലും. ഞാൻ ഇവനോട് ഈ കാര്യം ചോദിച്ചിരുന്നു എന്നും ജിഷിൻ അഭിമുഖത്തിൽ പറയുന്നു.
‘ഭാര്യ അടിച്ചാൽ തിരികെ അടിക്കണ്ടേ, അവന് അതിനു സാധിക്കില്ല. എന്ത് ചെയ്യും കിട്ടുന്ന തല്ലും വാങ്ങിച്ചോണ്ട് നിൽക്കണോ, അത് വേണ്ട. എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്, ഇപ്പോളും നടന്നുകൊണ്ടിരിക്കുന്നു. ലൊക്കേഷനിൽ ഒരു സ്ത്രീ സംവിധായകനെ അടിച്ചു എന്ന് പറയുന്ന സംഭവമുണ്ടല്ലോ, അത് ആ നടി ക്രിയേറ്റ് ചെയ്ത സംഭവം ആണ്. ഈ കുട്ടി എന്റെ കൂടെ അഭിനയിച്ച ആളാണ്. അവരുടെ ഒരു പ്രധാന ഹോബി തന്നെ, ഒരിക്കൽ ഒരു സീനിയർ ആർട്ടിസ്റ്റ് അഭിനയിക്കാൻ പോയ നേരം നോക്കി അവരുടെ മൊബൈൽ നോക്കി കാര്യങ്ങൾ മറ്റുളവർക്ക് പറഞ്ഞു കൊടുക്കുക എന്നതാണ്. എന്റെ മൊബൈൽ എങ്ങാനും ആണ് നോക്കുന്നത് എങ്കിൽ ഞാൻ ചെപ്പകുറ്റി നോക്കി പൊട്ടിക്കും. ഈ പറയുന്ന സ്ത്രീ തന്നെ ഇവരുടെ ഭർത്താവിനെ നടുറോഡിൽ വച്ച് അടിച്ച ആളാണ്. എന്തിനും ഏതിനും ഫെമിനിസം പറഞ്ഞുകൊണ്ട് ആണുങ്ങളുടെ തലയിൽ കേറി നടക്കുന്നവരെ എനിക്ക് പുച്ഛമാണ്’, ജിഷിൻ ആരോപിച്ചു.
Post Your Comments